തിരൂർ പോലീസ് ലൈൻ- പൊൻമുണ്ടം ബൈപാസ് യാഥാർഥ്യത്തിലേക്ക്



തിരൂർ: പോലീസ് ലൈൻ-പൊൻമുണ്ടം ബൈപാസിൽ തിരൂരിനെയും ചെറിയമുണ്ടത്തെയും ബന്ധിപ്പിക്കുന്ന കോട്ടിലത്തറ പാലം നിർമാണം മന്ത്രി വി.അബ്ദുറഹ്മാൻ സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തി.
മീശപ്പടി കോട്ടിലത്തറ ഭാഗത്തേ റോഡ് നിർമാണത്തിന് 10 കോടിയും പാലത്തിന് 15 കോടി രൂപയും ചേർത്ത് 25 കോടി രൂപയുടെ പ്രൊജക്ട ആണിത്. കൂടാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഉൾപ്പെടുത്തി നാല് കോടി രൂപ കൂടി പ്രവർത്തികൾക്കായി അനുവദിച്ചു.
ഹൈവേയിലേക്ക് യാത്ര സുഗമമാക്കുക എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. 34 കോടി രൂപ ചിലവിൽ വിഷു പാടത്ത് നിർമിച്ച ഓവർ ബ്രിഡ്ജ്‌ന്റെ അപ്രോച്ച് റോഡ് പൂർത്തീകരിക്കുന്നത് വഴി ഈ പ്രോജെക്ടിന്റെ പൂർണ്ണമായ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
നാല് റീച്ചുകളിലായി നിർമിക്കുന്ന പോലീസ് ലൈൻ- പൊൻമുണ്ടം ബൈപാസ് റോഡ് ഒന്ന്, നാല് റീച്ചുകളായ പൊന്മുണ്ടത്തും പോലീസ് ലൈനിലും വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമാണം പൂർത്തിയായിരുന്നു. പലയിടത്തും സ്ഥലമേറ്റെടുപ്പും കഴിഞ്ഞെങ്കിലും റെയിൽവേ മേൽപ്പാലം അനുബന്ധ റോഡ്, കോട്ടിലത്തറ പാലം പ്രവൃത്തി എന്നിവ വൈകിയതിനാൽ ബൈപാസ് നിർമാണ പ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നു.
തിരൂർ പുഴക്ക് കുറുകെ കോട്ടിലത്തറ പാലം നിർമാണം കഴിഞ്ഞ ആഗസ്റ്റിലാണ് ആരംഭിച്ചത്. നിലവിലെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ തിരൂരിലെയും വൈലത്തൂരിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

facebook

വളരെ പുതിയ വളരെ പഴയ